അരിപ്പാലം തിരുഹൃദയ ദൈവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാളിന് കൊടിയേറി, തിരുനാള്‍ ജൂലൈ ഒന്നിന്

അരിപ്പാലം തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കോട്ടപ്പുറം രൂപത മെത്രാന് റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കൊടിയേറ്റുന്നു.
അരിപ്പാലം: തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കോട്ടപ്പുറം രൂപത മെത്രാന് റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കൊടിയേറ്റി. തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് രാവിലെ 10.30ന് നടക്കുന്ന ദിവ്യബലി, നൊവേന, ആരാധന, വചനപ്രഘോഷണം തിരുകര്‍മങ്ങള്‍ക്ക് എരമല്ലൂര്‍ സെന്റ് ജൂഡ് ആശ്രമത്തിലെ ധ്യാനഗുരു ഫാ. നെല്‍സണ്‍ ജോബ് ഒസിഡി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് എറിയാട് ഫാത്തിമമാത ഇടവക വികാരി ഫാ. ആല്‍ബി കോണത്ത് മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ദിവ്യബലിക്ക് പറവൂര്‍ ഡോണ്‍ബോസ്കോ വികാരി ഫാ. പ്രിന്‍സ് പടമാട്ടുമ്മല്‍ മുഖ്യാകര്മികത്വംവഹിക്കും. തുടര്‍ന്ന് കൊടിയിറക്കം.