കേരളത്തിന്റെ സ്വന്തം കാര്‍ഷിക സംസ്കൃതിയെ തിരിച്ചു പിടിക്കാനുള്ള നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹം.. വി.എസ്. പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആശ- അങ്കണവാടി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തിന്റെ സ്വന്തം കാര്‍ഷിക സംസ്കൃതിയെ തിരിച്ചുപിടിക്കാനുള്ള നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്. ഞാറ്റുവേല മഹോത്സവത്തില്‍ ആശ- അങ്കണവാടി സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, കോ ഓര്‍ഡിനേറ്റര്‍ പി.ആര്. സ്റ്റാന്‍ലി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍മാരായ വിജയകുമാരി അനിലന്‍, കെ.ആര്. ലേഖ, ഷെല്ലി വില്സന്, ആര്‍ച്ച അനീഷ്, റവന്യു സൂപ്രണ്ട് ടി.കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.