എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗം

എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂളിലെ പിടിഎ ജനറല്‍ ബോഡി യോഗം മദര്‍ സുപ്പീരിയറും ലോക്കല്‍ മാനേജറുമായ സിസ്റ്റര്‍ അല്ഫേണ്സ ഉദ്ഘാടനം ചെയ്യുന്നു.
എടത്തിരുത്തി: എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂളിലെ പിടിഎ ജനറല്‍ ബോഡി യോഗം മദര്‍ സുപ്പീരിയറും ലോക്കല്‍ മാനേജറുമായ സിസ്റ്റര്‍ അല്ഫേണ്സ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സിജോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ റെമി, സ്റ്റാഫ് സെക്രട്ടറി ലിജി, ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍ രശ്മി, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് എഎസ്ഐ സിജു നന്ദനന്‍, സ്റ്റാഫ് പ്രതിനിധി എസ്.ആര്. പ്രദീപ് എന്നിവര്‍ സംസാരിച്ചു.