സെന്റ് ജോസഫ്സ് കോളജില്‍ ഋതു പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന ഋതു അന്തര്‍ ദേശീയ പരിസ്ഥിതി ചലച്ചിത്ര മേളയുടെ രണ്ടാം പതിപ്പിന്റെ പുതുക്കിയ ലോഗോ പ്രകാശനം ഇന്നസെന്റ് സോണറ്റ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന ഋതു അന്തര്‍ ദേശീയ പരിസ്ഥിതി ചലച്ചിത്ര മേളയുടെ രണ്ടാം പതിപ്പിന്റെ പുതുക്കിയ ലോഗോ പ്രകാശനം ഇന്നസെന്റ് സോണറ്റ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരിക്കാട്ട്, അധ്യാപകരായ ലിറ്റി ചാക്കോ, ഷിബിത ഇമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്, വൈസ് പ്രസിഡന്റ് ടി.ജി. സിബിന്, എക്സിക്യൂട്ടീവ് അംഗം എം.എസ്. ദാസന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തൃശൂര്‍ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂലൈ 18, 19 തീയതികളില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ ഇരുപത്തഞ്ചിലധികം പരിസ്ഥിതി സൗഹാര്‍ദ സിനിമകളും ഡോക്യൂമെന്ററികളും പ്രദര്‍ശിപ്പിക്കും.