കിഴക്കെയില്‍ കിഴക്കേപീടിക കുടുംബയോഗം നടത്തി

കിഴക്കെയില്‍ കിഴക്കേപീടിക കുടുംബയോഗം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. അലക്സ് കിഴക്കേപീടിക സിഎംഐ സമീപം.
ഇരിങ്ങാലക്കുട: കിഴക്കെയില്‍ കിഴക്കേപീടിക കുടുംബയോഗം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഷാരോണ്‍ ഹാളില്‍ നടന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോജോ ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. അലക്സ് കിഴക്കേപീടിക സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി ധന്യ ജോസ്, ട്രഷറര്‍ ഉണ്ണിമേരി ബോബി, വൈസ് പ്രസിഡന്റ് കെ.വി. ജോണ്‍, കെ.എസ്. ജോര്‍ജ്, പ്രഫ. കെ.പി. ജോര്‍ജ്, പ്രഫ. ജോയ് പോള്‍ എന്നിവര്‍ സംസാരിച്ചു.