ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ അധ്യാപക രക്ഷാകര്‍ത്തൃ യോഗം

ലിറ്റില്‍ ഫ്ളവര്‍ എല്‍പി വിദ്യാലയത്തിലെ പിടിഎ ജനറല്‍ ബോഡി യോഗം ബിഎസ് ട്രെയിനിംഗ് ഹബ് ഫൗണ്ടര്‍ ഡയറക്ടറും ഹ്യൂമന്‍ റിസോഴ്സ് പേഴ്സണുമായ ബിനു കാളിയാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ എല്‍പി വിദ്യാലയത്തിലെ പിടിഎ ജനറല്‍ ബോഡി യോഗവും അവബോധ ക്ലാസും നടന്നു. പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് സിഎംസി, ബിഎസ് ട്രെയിനിംഗ് ഹബ് ഫൗണ്ടര്‍ ഡയറക്ടറും, ഹ്യൂമന്‍ റിസോഴ്സ് പേഴ്സണുമായ ബിനു കാളിയാടന്‍, സ്റ്റാഫ് പ്രതിനിധി മരിയ റോസ് ജോണ്സണ് എന്നിവര്‍ സംസാരിച്ചു.