ചട്ടയും മുണ്ടും ധരിച്ച് കാതില്‍ തോടയുമിട്ട് കാഴ്ച വിരുന്നൊരുക്കി കത്തീഡ്രലിലെ മാതൃവേദിയുടെ മെഗാ മാര്‍ഗംകളി

സെന്റ് തോമസ് കത്തീഡ്രലിലെ മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന മെഗാ മാര്‍ഗംകളി.
ഇരിങ്ങാലക്കുട: ചട്ടയും മുണ്ടും ധരിച്ച് കാതില്‍ തോടയുമിട്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിന്റെ മുറ്റത്ത് ചുവടുവച്ചപ്പോള്‍ കാണികളുടെ മനം നിറഞ്ഞു. കത്തീഡ്രല്‍ ഇടവകയിലെ അമ്മമാരാണ് സുറിയാനി ക്രിസ്ത്യാനികളുടെ തനത് കലാരൂപമായ മാര്‍ഗംകളിയില്‍ പങ്കാളികളായത്. സെന്റ് തോമസ് കത്തീഡ്രലിലെ മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന മെഗാ മാര്‍ഗംകളി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. മാതൃവേദി പ്രസിഡന്റ് ജോയ്സി ഡേവിസ് ചക്കാലക്കല്‍, സെക്രട്ടറി മൃദുല സ്റ്റാന്‍ലി, ജനറല്‍ കണ്‍വീനര്‍ ജൂലി ആന്റണി, കണ്‍വീനര്‍മാരായ ജോസ്മി ഷാജി, ബീന രാജേഷ്, റോസിലി പോള്‍ തട്ടില്‍, ഉണ്ണിമേരി ബോബി, ജോസ്പീന ജോയ് എന്നിവര്‍ നേതൃത്വം നല്കി.
