ഇന്നത്തെ വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്ട്ര പുരോഗതിയുടെ ഭാഗമായി തീരണം- ബെന്നി ബഹന്നാന് എംപി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം മെറിറ്റ് ഡേ എംപി ബെന്നി ബഹന്നാന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്ട്ര പുരോഗതിയുടെ ഭാഗമായി തീരുകയും അവര്‍ മുന്‍ രാഷ്ടപതി ഡോ. അബ്ദുള്‍ കലാമിന്റെ ജീവിതം മാതൃകയാക്കേണ്ടതാണെന്നും ബെന്നി ബഹന്നാന് എംപി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം മെറിറ്റ് ഡേ – 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പരിധിയിലെ സ്കൂളുകളില്‍ നിന്നും എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും, നൂറ് ശതമാനം വിജയം കൈവരിച്ച സ്ഥാപനങ്ങളേയും മെമ്മന്റേയും, സര്‍ട്ടിഫിക്കറ്റും നല്കി അനുമോദിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് സ്വാഗതവും കോ- ഓര്‍ഡിനേറ്റര്‍ സി.എസ്. അബ്ദുള്‍ ഹഖ് ആമുഖ പ്രസംഗവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനന്, സോണിയ ഗിരി, അഡ്വ. സതീഷ് വിമലന്, മുന്‍ എം.പി. സാവിത്രി ലക്ഷമണന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, കണ്‍വീനര്‍ ടി.വി. ചാര്‍ളി, കോ- ഓര്‍ഡിനേറ്റര്‍ എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കോ ഓര്പ്പറേറ്റ് ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ ജോബി ജോണല്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുത്തു.