സ്കൂട്ടര്‍ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു അറസ്റ്റില്‍

റിജു.
ആളൂര്‍: കുഴിക്കാട്ടുശേരിയില്‍ സ്കൂട്ടര്‍ മോഷണം ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു അറസ്റ്റില്‍. 15 ഓളം മോഷണകേസിലെ പ്രതിയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ഇരിങ്ങാലക്കുട വെളയനാട് തറയില്‍ വീട്ടില്‍ ഇളമനസ് എന്ന് വിളിക്കുന്ന റിജു (26). ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ജയ്സണ്‍ എന്നയാളുടെ വീടിന്റെ മുകളിലെ തട്ടില്‍ ഉണക്കാന്‍ ഇട്ടിരുന്ന ഏകദേശം 25000 രൂപ വില വരുന്ന ജാതിക്ക മോഷണം ചെയ്തു കൊണ്ടുപോയ സംഭവത്തിലും കുഴിക്കാട്ടുശേരി മഷിക്കുളത്തിനു സമീപത്തുള്ള റോഡ് സൈഡില്‍ വെച്ചിരുന്നതും താഴെക്കാട് കുഴിക്കാട്ടുശേരി കണ്ണംകാട്ടില്‍ വീട്ടില്‍ അജയ് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതുമായ സ്കൂട്ടര്‍ മോഷണം നടത്തിയ സംഭവത്തിലും മോഷ്ടാവിനെ കണ്ടെത്തുന്നതിന് സ്കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ ജാതിക്ക കളവ് നടത്തിയ ആള് തന്നെയാണ് ഈ സ്കൂട്ടറില്‍ കറങ്ങി നടക്കുന്നതെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഇയാളെ വരദനാട് എന്ന സ്ഥലത്തു നിന്നും സാഹസികമായി പിടികൂടുകയായിരുന്നു.
റിജുവിനെ ചോദ്യം ചെയ്തതില്‍ കഴിഞ്ഞ മാസം പുത്തന്‍ചിറ ഫെറോനപള്ളി കോമ്പൗണ്ടില്‍ നിന്നും ചിറയത്ത് സേവ്യറിന്റെ ബൈക്ക് മോഷണം നടത്തിയതും റിജുവാണെന്ന് അറിവായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ബൈക്ക് മോഷണം അടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയായ റിജു. റിജുവിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ആറ് മോഷണ കേസുകളും മാള പോലീസ് സ്റ്റേഷനില്‍ രണ്ട് മോഷണ കേസുകളും മതിലകം, മെഡിക്കല്‍ കോളജ്, പുതുക്കാട്, ചേര്‍പ്പ്, തൃശൂര്‍ വെസ്റ്റ് വിയ്യൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഓരോ മോഷണകേസുകളും അടക്കം 15 ക്രിമിനല്‍ കേസുകളുണ്ട്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്, പ്രൊബേഷന്‍ എസ്ഐ ജിഷ്ണു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷിക്, അനീഷ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.