കാര്‍ യാത്രക്കാരനു നേരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

മില്‍ജോ.
ഇരിങ്ങാലക്കുട: കാര്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാര്‍ യാത്രക്കാരനെ ആക്രമിച്ച കേസില്‍ പോലീസ് സ്റ്റേഷന് റൗഡി അറസ്റ്റില്‍. മുരിയാട് ഉള്ളാട്ടിക്കുളം വീട്ടില്‍ മില്‍ജോ(29) യാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടിന് കോണത്തുകുന്ന് വെച്ച് പുത്തന്‍ചിറ സ്വദേശി കൊട്ടിക്കല്‍ വീട്ടില്‍ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിന്റെ കാറില്‍ മില്‍ജോയുടെ കാര്‍ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ സിദ്ധിഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി കൈകൊണ്ടിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആളൂര്‍ പോലീസ് സ്റ്റേഷന് റൌഡിയായ മില്‍ജോക്ക് മയക്കു മരുന്ന് വില്‍പ്പന നടത്തിയതിന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലും ആളൂര്‍ പോലീസ് സ്റ്റേഷനിലും ഇരിങ്ങാലക്കുടയിലും കേസുകളുണ്ട്. കൂടാതെ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമ കേസിലും അടിപിടി കേസും അടക്കം 11 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ് ഷാജന്, സബ് ഇന്‍സ്പെക്ടര്‍മാരായ സഹദ്, കെ.പി. രാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കമല്‍കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.