സെന്റ് മേരീസ് ഹൈസ്കൂളില്‍ വിജയോത്സവം നടന്നു

സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന വിജയോത്സവം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന വിജയോത്സവം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി വെരി. ഫാ. ആന്റണി നമ്പളം അദ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റീജ ജോസ്, ഇരിങ്ങാലക്കുട രൂപത കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, പിടിഎ പ്രസിഡന്റ്, അജോ ജോണ്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ജിഫിന്, മുന്‍ പിടിഎ പ്രസിഡന്റ് പി.പി. റപ്പായി, കത്തീഡ്രല്‍ ട്രസ്റ്റി തിമോസ് പാറേക്കാടന്‍, സ്കൂള്‍ ലീഡര്‍ ക്രിസ്റ്റ ഡിയോണ്‍, സീനിയര്‍ അധ്യാപിക ബിന്ദു വി. റപ്പായി, ആല്‍ബ മെറിന് എന്നിവര്‍ സംസാരിച്ചു.