കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി: ഒരാള്‍ക്ക് പരുക്ക്

മുരിയാട് വേഴേകാട്ടുക്കരയില് ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി കാര്‍.
മുരിയാട്: വേഴേക്കാട്ടുകരയില്‍ നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി ഒരാള്‍ക്ക് പരുക്കേറ്റു. ബസ് കാത്തിരിക്കുകയായിരുന്ന മുരിയാട് സ്വദേശി നമ്പാട്ട് കൊച്ചുണ്ണിക്കാണ് (70) പരുക്കേറ്റത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നെല്ലായി ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.