പരിശുദ്ധ അമ്മയുടെ ജനനം മുതല്‍ സ്വര്‍ഗാരോപണം വരെയുള്ള ജീവചരിത്രം

കത്തീഡ്രല്‍ സിഎല്‍സി സംഘടിപ്പിച്ച മരിയന്‍ എക്സിബിഷന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ദൃശ്യവിസ്മയവുമായി സിഎല്‍സിയുടെ മരിയന്‍ എക്സിബിഷന്
ഇരിങ്ങാലക്കുട: ആത്മീയ രംഗത്തു മരിയന്‍ ചൈതന്യം പകരുന്നതായിരുന്നു സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി സംഘടിപ്പിച്ച മരിയന്‍ എക്സിബിഷന്. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനം മുതല്‍ സ്വര്‍ഗാരോപണം വരെയുള്ള ജീവരിത്രം, തിരുനാളുകള്‍, പ്രത്യക്ഷീകരണങ്ങള്‍ എന്നിവ പ്രദര്ശനത്തിലുള്പ്പെട്ടിരുന്നു. പ്രസിഡന്റ് അജയ് ബിജു, സെക്രട്ടറി റോഷന് ജോഷി, ജനറല്‍ കണ്‍വീനര്‍ പോള്‍ പയസ്, ജോയിന്റ് കണ്‍വീനര്‍മാരായ ഡേവീസ് ഷാജു, ആഷ്ലിന് കെ. ജെയ്സണ്‍ എന്നിവര്‍ നേതൃത്വം നല്കി.