ആളൂര്‍ ജംഗ്ഷന് സൗന്ദര്യവത്ക്കരണം നഷ്ടപ്പെടുത്തരുത് – കേരള കോണ്‍ഗ്രസ് സമരത്തിലേക്ക്
ആളൂരില്‍ നടന്ന കേരള കോണ്‍ഗ്രസ് മണ്ഡലം തല കുടുംബ സംഗമം സംസ്ഥാന ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: ആളൂര്‍ ജംഗ്ഷന്റെ വികസനത്തിനും മോടി പിടിപ്പിക്കുന്നതിനും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി അനുവദിച്ചിരുന്ന രണ്ട് കോടി രൂപ നഷ്ടപ്പെടുത്തുന്ന സമീപനമാണ് എല്‍ഡിഎഫിന്റേതെന്ന് കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനെതിരെ വീണ്ടും സമരരംഗത്ത് ഇറങ്ങുവാനുംആളൂരില് ചേര്‍ന്ന കേരള കോണ്‍ഗ്രസ് മണ്ഡലം തല കുടുംബ സംഗമം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കന്‍ അധ്യക്ഷത വഹിച്ചു.
ആളൂരില്‍ വച്ചു നടന്ന മണ്ഡലം തല കുടുംബ സംഗമം സംസ്ഥാന ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സേതുമാധവന് പറയംവളപ്പില്‍ ഭാരവാഹികളായ ജോബി മംഗലന്‍, ജോജോ മാടവന, ഷീല ഡേവിസ് ആളൂക്കാരന്‍, ജോര്‍ജ് കുറ്റിക്കാടന്‍, തോമസ് തുളുവത്ത്, റാന്‍സി സണ്ണി മാവേലി, ടി.എ. തോമസ് തോട്ട്യാന്‍, നെല്‍സണ്‍ മാവേലി, ജോണ്സന് മാടവന, ജോബി കുറ്റിക്കാടന്‍, ജോയ് മാടവന, ജോര്‍ജ്ജ് മംഗലന്‍, ആന്റണി ഡേവിസ് ആളൂക്കാരന്‍, പീയൂസ് കുറ്റിക്കാടന്‍, വര്‍ഗ്ഗീസ് തോട്ട്യാന്‍, ബിജു അച്ചാണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; റൂറല്‍ ജില്ലയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
ഭാര്യാ പിതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സ്റ്റേഷന് റൗഡികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജ് യൂണിയന് ദിനാഘോഷവും ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭ 12-ാം വാര്‍ഡ് ഗാന്ധിഗ്രാം നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമ പാറയില്‍ മൂന്നാംഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി
ദിന്നശേഷി ദിനാചരണം ഫ്ലാഷ് മോബ് നടത്തി