കനത്ത മഴ; വെള്ളം ഉയരുന്നു; 84 കുടുംബങ്ങളില്‍നിന്നും 228 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍

എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ആര്. ബിന്ദു സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: തുടര്‍ച്ചയായി പെയ്തമഴയില്‍ മണ്ഡലത്തിലെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. മുകുന്ദപുരം താലൂക്കില്‍ 228 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. 84 വീടുകളില്‍നിന്നു 84 പുരുഷന്മാരും 109 സ്ത്രീകളും 35 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. എടത്തിരിഞ്ഞി എച്ചഡിപി, കാറളം എഎല്‍പി സ്കൂള്‍, താണിശേരി സെന്റ് മേരീസ് എല്‍പി സ്കൂള്‍, കാട്ടൂര്‍ പോംപേ സ്കൂള്‍, കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂള്‍, കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍, എടക്കുളം എസ്എന്‍ സ്കൂള്‍, നന്തിക്കര ഗവ. സ്കൂള്‍, പുല്ലൂര്‍ സാംസ്കാരികനിലയം, പന്തല്ലൂര്‍ ജനത സ്കൂള്‍ എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കരുവന്നൂര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പുഴയിലേക്കു വലിയ മരം വീണതിനാല്‍ ഒഴുക്ക് തടസപ്പെടുവാന്‍ സാധ്യതയുണ്ടെന്നും മരം ഉടന്‍ നീക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
