ക്രൈസ്റ്റ് വിദ്യാനികേതന്‍ സൂംബാ പരിശീലനം നടത്തി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ ഐസിഎസ്ഇ സ്കൂളില്‍ നടന്ന സൂംബ പരിശീലനം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ ഐസിഎസ്ഇ സ്കൂളില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ സൂംബ പരിശീലനം നേടി. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഏറ്റവും ഉതകുന്ന ഈ പരിശീലന പദ്ധതി ക്രൈസ്റ്റ് കോളജിലെ ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടുകൂടിയാണ് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രാവര്‍ത്തികമാക്കിയത്.