അഡ്വ. കെ.ജി. അനില്‍കുമാറിനും ഉമ അനില്‍കുമാറിനും ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ അംഗങ്ങള്‍ യാത്രയയപ്പ് നല്കി

അമേരിക്കയിലെ ഫ്ളോറിഡയില്‍ നടക്കുന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 107-ാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് പങ്കെടുക്കുന്നതിനായി പോകുന്ന അഡ്വ. കെ.ജി. അനില്‍കുമാറിനും ഉമ അനില്‍കുമാറിനും ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ അംഗങ്ങള്‍ യാത്രയയപ്പ് നല്കുന്നു.
ഇരിങ്ങാലക്കുട: അമേരിക്കയിലെ ഫ്ളോറിഡയില്‍ നടക്കുന്ന ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 107-ാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് പങ്കെടുക്കുന്നതിനായി പോകുന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 324 1-എഫ് മുന്‍ ഡിസ്ടിക്ട് ഗവര്‍ണര്‍ അഡ്വ. കെ.ജി. അനില്‍കുമാറിനും വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഉമ അനില്‍കുമാറിനും നെടുമ്പാശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ അംഗങ്ങള്‍ യാത്രയയപ്പ് നല്കി. പ്രസിഡന്റ് സാം മാളിയേക്കല്‍, സെക്രട്ടറി ടി.ജി. ബാബു, ട്രഷറര്‍ കെ. രാമചന്ദ്രന്, ടി. മാധവന്‍കുട്ടി, കെ.പി. സതീശന് എന്നിവര്‍ നേതൃത്വം നല്കി.