ആരോഗ്യമന്ത്രിയുടെ രാജി വക്കണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

ആരോഗ്യമന്ത്രിയുടെ രാജി വക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച്.
ഇരിങ്ങാലക്കുട: കോട്ടയം മെഡിക്കല്‍ കോളജിലെ അപകട മരണത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറിമാരായ ബാബുരാജ്, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, അഡ്വ. സതീഷ് വിമലന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സി.എസ്. അബ്ദുള്‍ ഹഖ്, പി.കെ. ഭാസി, സാജു പാറേക്കാടന്‍, ബാബു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, വിബിന് വെള്ളയത്ത് എന്നിവര്‍ സംസാരിച്ചു.
കാട്ടൂര്‍ ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റൊ കുരിയന്‍ നേതൃത്വം നല്കി. ഡിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ശോഭനന്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അമ്പുജം രാജന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന് തേര്‍മഠം, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാ മനോജ് മണ്ഡലം പ്രസിഡന്റുമാരായ എ.പി. വില്‍സണ്‍, ശശികുമാര്‍ ഇടപ്പുഴ, ബാസ്റ്റിന് ഫ്രാന്‍സിസ്, എ.ഐ. സിദ്ധാര്ത്ഥന്, ബെറ്റി ജോസ് എന്നിവര്‍ പ്രസംഗിച്ചു.