ഈസ്റ്റ് കോമ്പാറ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

നിര്‍മാണം പൂര്‍ത്തീകരിച്ച പതിനൊന്നാം വാര്‍ഡ് ഊരകം ഈസ്റ്റ് കോമ്പാറ കുടിവെള്ള പദ്ധതി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച പതിനൊന്നാം വാര്‍ഡ് ഊരകം ഈസ്റ്റ് കോമ്പാറ കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മനീഷ മനീഷ് അധ്യക്ഷത വഹിച്ചു. 30ല്‍ പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്ന ചെറുകിട മിനി കുടിവെള്ള പദ്ധതിയാണ്. ചടങ്ങില്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം റിജു പോട്ടോക്കാരന്‍, ഗുണഭോക്തൃ സമിതി പ്രസിഡന്റ് ടി.ഡി. റോയി, സെക്രട്ടറി ലളിത പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു. ഏകദേശം എട്ടു ലക്ഷം രൂപയോളം ചെലവ് ചെയ്തുകൊണ്ടാണ് മിനി കുടിവെള്ള പദ്ധതി പ്രവര്‍ത്തനക്ഷമമാക്കിയത്.