സെന്റ് ജോസഫ്സ് കോളജിലെ ബയോളജി വിഭാഗം ഖരമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള പ്രഭാഷണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബയോളജി വിഭാഗം സംഘടിപ്പിച്ച ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് ഏകദിന പ്രഭാഷണം നത്തിയ ഇരിങ്ങാലക്കുട നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ജി. അനിലിന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ ഉപഹാരം നൽകുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ബയോളജി വിഭാഗം ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ജി. അനില്‍ ക്ലാസിന് നേതൃത്വം നല്കി. ഖരമാലിന്യ ഉത്പാദനം, വേര്‍തിരിക്കല്‍, നിര്‍മാര്‍ജന രീതികള്‍ എന്നീ വിഷയങ്ങളിലൂന്നി ക്ലാസ് എടുത്തു. ബയോളജി വിഭാഗം അധ്യാപിക എം. സുജിത, ഋതു പരിസ്ഥിതി ഫിലിം ഫെസ്റ്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ, ബയോളജി വിഭാഗം അധ്യാപിക അഞ്ജിത ശശിധരന് എന്നിവര്‍ സംസാരിച്ചു.