കുടിവെള്ള മലിനീകരണത്തിനെതിരെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു

കുടിവെള്ള മലിനീകരണത്തിനെതിരെ നടത്തുന്ന നിരാഹാര സത്യാഗ്രഹം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: ജനകീയ കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മിനി എസ്റ്റേറ്റില്‍ നിന്നുള്ള കുടിവെള്ള മലിനീകരണത്തിനെതിരെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. ആദ്യദിനത്തില്‍ കാട്ടൂര്‍ പഞ്ചായത്തംഗം മോളി പിയൂസ് നിരാഹാര സത്യാഗ്രഹമിരുന്നു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകനും കേരള സെക്രട്ടറിയേറ്റ് അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാട്ടൂര്‍ പഞ്ചായത്ത് അംഗങ്ങളായ അംബുജ രാജന്, സ്വപ്ന അരുണ്‍, ഇ.എല്‍. ജോസ്, മുന്‍ പഞ്ചായത്തംഗങ്ങളായ ബെറ്റി ജോസ്, സി.എല്‍. ജോയ്, ബിജെപി കാട്ടൂര്‍ പ്രസിഡന്റ് കെ. ഷെറിന് എന്നിവര്‍ സംസാരിച്ചു.