കുടിവെള്ളത്തില്‍ രാസമാലിന്യം; സമരത്തിന് പിന്തുണയുമായി വൈദീകരും

കാട്ടൂര്‍ പഞ്ചായത്തിലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു മുന്നില്‍ ജനകീയ കുടിവെള്ള സംരക്ഷണ വേദി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയര്‍പ്പിച്ച് കരാഞ്ചിറ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജയിംസ് പള്ളിപ്പാട്ട് സംസാരിക്കുന്നു.
കാട്ടൂര്‍: പഞ്ചായത്തിലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ രണ്ട് കമ്പനികളില്‍നിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ മേഖലയിലെ കിണറുകളില്‍ പടരുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കുടിവെള്ള സംരക്ഷണ വേദി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി വൈദീകരും. മൂന്നാം ദിവസത്തെ സമരം ഇരിങ്ങാലക്കുട രൂപത സിഎംആര്‍എഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാ. ജിന്റോ വേരംപിലാവ്, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജയിംസ് പള്ളിപ്പാട്ട്, കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, മനുഷ്യാവകാശ പ്രവര്ത്തകന് രഞ്ജി മരോട്ടിക്കല്‍, കെ. സതീഷ്, വിജയരാഘവന്, തെക്കേക്കര തോമസ് ഡേവിസ്, സാഹിത്യകാരന് റഷീദ് കാറളം, തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി ഒ ജേക്കബ്, ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുര്യന്, കേരള കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് പാലിയതാഴത്ത തുടങ്ങിയവര്‍ പ്രസംഗിച്ചു.