ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്കൃത ദിനാഘോഷം കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി. രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്കൃത ദിനാഘോഷം കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി. രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഉപജില്ല ബിപിസി കെ.ആര്. സത്യപാലന്, ചലച്ചിത്ര തിരക്കഥാകൃത്ത് ഡോ. എസ്.എന്‍. മഹേഷ് ബാബു, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി പ്രതാപന് പെരിയപ്പിള്ളി, കെഎസ്ടിഎഫ് സംസ്ഥാന സെക്രട്ടറി ഡോ. എം.വി. വിവേക്, എന്‍. പാര്‍വതി, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കെ.ആര്. രാമചന്ദ്രന്, ഉപജില്ല കൗണ്‍സില്‍ സെക്രട്ടറിമാരായ എ.വി. സുനില്‍, ഡോ. എന്‍. ഗോവിന്ദന്, ടി.എസ്. സുജിത എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകര്‍ക്കായുള്ള മത്സരങ്ങളില്‍ കവിതാരചന മത്സരത്തില്‍ അധ്യാപികമാരായ ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസിലെ എ. രമാദേവി ഒന്നാം സ്ഥാനവും പുത്തന്‍ചിറ ജിവിഎച്ച്എസ്എസിലെ എന്‍.ഡി. സിന്ധു രണ്ടാം സ്ഥാനവും നേടി. സമസ്യാപൂരണ മത്സരത്തില്‍ അധ്യാപികമാരായ തേശേരി എയുപിഎസിലെ അശ്വതി കെ. ശിവദാസ് ഒന്നാം സ്ഥാനവും ചാലക്കുടി എസ്എച്ച്സിജി എച്ച്എസിലെ എന്‍. പാര്‍വതി രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഡോ. എസ്.എന്‍. മഹേഷ് ബാബു സമ്മാന വിതരണം നടത്തി. കുട്ടികളുടെ ഗാനാലപനം, പദ്യപാരായണം, ഇരിങ്ങാലക്കുട നിരഞ്ജന് എല്‍എഫ് സിഎച്ച്എസ് സ്കൂളിലെ ദേവപ്രിയയും സംഘവും അവതരിപ്പിച്ച നൃത്തം എന്നിവയുണ്ടായി.