അവയവദാനത്തിന്റെ മഹത്വം വിദ്യാര്‍ഥികള്‍ക്ക് സിസ്റ്റര്‍ ഡോ. റോസ് ആന്റോയുടെ പ്രചോദന ക്ലാസ്

കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്എസ് വിഭാഗം എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച സെമിനാറില്‍ അവയവദാനത്തെകുറിച്ച് സിസ്റ്റര്‍ ഡോ. റോസ് ആന്റോ ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്നു.
കാറളം: കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്എസ് വിഭാഗം എന്‍എസ്എസ് യൂണിറ്റ് അവയവദാനത്തെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യപ്രവര്‍ത്തകയും വൃക്കദാതാവുമായ സിസ്റ്റര്‍ ഡോ. റോസ് ആന്റോ ക്ലാസ് നയിച്ചു. വിഎച്ച്എസ്എസ് വിഭാഗം പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ സി.പി. മായ ദേവി, ഒന്നാം വര്‍ഷ വളണ്ടിയര്‍ ശിവനന്ദു എന്നിവര്‍ സംസാരിച്ചു.