ക്രൈസ്റ്റ് കോളജിൽ സോളാർ ഡ്രയർ പ്രോഡക്ട് ലോഞ്ചും വെബിനാറും നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഉന്നത് ഭാരത് അഭിയാന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രോഡക്ട് ലോഞ്ചും ‘സൗരോര്‍ജം കര്‍ഷകര്‍ക്ക്- നിര്‍മാണവും വിനിയോഗവും എന്ന വിഷയത്തില്‍ വെബിനാറും നടത്തി. കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ അധീനതയിലുള്ള ഉന്നത് ഭാരത് അഭിയാന്റെ ദേശീയ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും ഡല്‍ഹി ഐഐടിയിലെ പ്രോജക്ട് സൈന്റിസ്റ്റുമായ ഡോ. മാനവി അജിത്സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു. വടക്കേ ഇന്ത്യന്‍ ഗ്രാമീണ മേഖലയുടെ സാമ്പത്തിക വികസനത്തിനു സൗരോര്‍ജത്തിന്റെ ഉപയോഗം സഹായകമാകുമെന്നു ഡോ. മാനവി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ മികച്ച കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള സോളാര്‍ ഡ്രയറുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ആറാം വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാറും പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധനും സോളാര്‍ ഡ്രയറുകള്‍ ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജിലെ സാമൂഹ്യക്ഷേമവിഭാഗം വിദ്യാര്‍ഥികള്‍ പ്രഫ. സൈജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗ്രാമീണരുടെ ആവശ്യങ്ങള്‍ പഠനവിധേയമാക്കി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. ഉന്നത് ഭാരത് അഭിയാന് മധ്യകേരളവിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജിജു പി. അലക്സ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.പി. റോബിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. സോളാര്‍ ഡ്രയറിന്റെ നിര്‍മാതാവും രസതന്ത്രവിഭാഗം തലവനുമായ ഡോ. വി.റ്റി. ജോയ് ക്ലാസ് നയിച്ചു. പരിപാടിക്ക് ക്രൈസ്റ്റ് കോളജിലെ വാണിജ്യവിഭാഗം അധ്യാപകനും യുബിഎ കോ-ഓര്‍ഡിനേറ്ററുമായ ഡോ. അരുണ്‍ ബാലകൃഷ്ണന് നേതൃത്വം നല്കി.