ശുചിമുറി വേണമെന്നാവശ്യം

വെള്ളാങ്കല്ലൂര്‍: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത കടന്നുപോകുന്ന പഞ്ചായത്തിലെ കോണത്തുകുന്ന്, വെള്ളാങ്കല്ലൂര്‍ ജംഗ്ഷനുകളില്‍ പൊതു ശുചിമുറി വേണമെന്നാവശ്യം. ഗ്രാമസഭ യോഗങ്ങളില്‍ സ്ഥിരമായി ഉയരുന്ന ആവശ്യമാണെങ്കിലും മാറി മാറി വരുന്ന ഭരണസമിതികള്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണു ആരോപണം. പഞ്ചായത്ത് ബജറ്റില്‍ പലപ്പോഴും തുക വകയിരുത്തിയിട്ടും ഇതുവരെ ശുചിമുറി മാത്രം വന്നില്ല. മേഖലയില്‍ പുറത്തു നിന്നു വരുന്നവര്‍ക്കു സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.