സംസ്ഥാനത്ത് (നവംബർ 12) 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി രാജേന്ദ്രന് (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂര്‍ സ്വദേശിനി പ്രഭ (48), കൊല്ലം പത്തനാപുരം സ്വദേശി ലാസര്‍ ഡേവിഡ് (66), നോര്‍ത്ത് പരവൂര്‍ സ്വദേശി ഒ.പി. സുനി (48), ആലപ്പുഴ ചേര്‍ത്തല സ്വദേശി കുഞ്ഞുമാണി (70), കടുവിനാല്‍ സ്വദേശി താഹകുഞ്ഞ് (53), ആലപ്പുഴ സ്വദേശി ബേബി (72), കോട്ടയം കുറുമ്പനാട് സ്വദേശി വി.സി. ചെല്ലപ്പന് (70), എറണാകുളം ഒക്കല്‍ സ്വദേശി ഗുപ്തന് നമ്പൂതിരി (70), ഫോര്‍ട്ട്കൊച്ചി സ്വദേശി സജീവന് (48), കെലന്തറ സ്വദേശി അഗസ്റ്റീന്‍ (67), തൃശൂര്‍ പുല്ലാഴി സ്വദേശി സൈമണ്‍ (72), എരവക്കാട് സ്വദേശി വാസു (60), പാമ്പൂര്‍ സ്വദേശി ഗോവിന്ദന്‍കുട്ടി (67), പാലക്കാട് കുനിശേരി സ്വദേശി സോമസുന്ദരന്‍ (66), ശേകരിപുരം സ്വദേശിനി ഭാര്‍ഗവി അമ്മ (86), ആട്ടശേരി സ്വദേശി കുഞ്ഞരാമു (80), മലപ്പുറം താനൂര്‍ സ്വദേശിനി ഫാത്തിമ (52), കോഴിക്കോട് ഒളവണ്ണ സ്വദേശി ആമിന (70), വടകര സ്വദേശി രാജന് (59), പുതിയ കടവ് സ്വദേശിനി ജാനകി (34), കോഴിക്കോട് സ്വദേശിനി ആമിന (77), ഇരിങ്ങാനൂര് സ്വദേശി അബ്ദു റഹ്മാന് (67), കണ്ണൂര്‍ കടലായി സ്വദേശിനി നഫീസ കക്കാറയില് (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 727 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (12/11/2020) 727 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1062 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8737 ആണ്. തൃശൂർ സ്വദേശികളായ 88 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 49,307 ആണ്. 40,207 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 706 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 26 പുരുഷൻമാരും 21 സ്ത്രീകളും പത്ത് വയസ്സിനു താഴെ 56 ആൺകുട്ടികളും 41 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 242
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -36
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 14
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-52
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 64
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-152
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-153
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-205
സി.എഫ്.എൽ.ടി.സി കൊരട്ടി – 51
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-307
സി.എഫ്.എൽ.ടി.സി, നാട്ടിക -418
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-166
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-17
ജനറൽ ആശുപത്രി തൃശൂർ-37
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -36
ചാവക്കാട് താലൂക്ക് ആശുപത്രി -27
ചാലക്കുടി താലൂക്ക് ആശുപത്രി -09
കുന്നംകുളം താലൂക്ക് ആശുപത്രി -17
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -22
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-59
അമല ആശുപത്രി-50
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -50
മദർ ആശുപത്രി -14
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -11
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -01
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -04
രാജാ ആശുപത്രി ചാവക്കാട് – 05
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 18
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 08
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 02
സെന്റ് ആന്റണിസ് പഴുവിൽ- 10
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 01
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-07
പാലസ് ഹോസ്പിറ്റൽ പോട്ട -01
മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -01
5724 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വ്യാഴാഴ്ച 967 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 263 പേർ ആശുപത്രിയിലും 704 പേർ വീടുകളിലുമാണ്. മൊത്തം 6009 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4554 പേർക്ക് ആന്റിജൻ പരിശോധനയും 1125 പേർക്ക് ആർടി-പിസിആർ പരിശോധനയും, 330 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,71,912 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 417 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,03,104 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 37 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 410 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.