പിജി ഡിഗ്രികള്‍ നേടിയതിന് ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി മാപ്രാണം സ്വദേശി
മാപ്രാണം: നാലു പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രികളും ഒരു പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമയും 50 വയസിനുശേഷം കരസ്ഥമാക്കിയതിനു യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തില്‍ നിന്ന് ഏഷ്യന്‍ റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നിന്നു അംഗീകാരവും ലഭിച്ചു. എംഎ, എംബിഎ, എംഎസ്ഡബ്ല്യു, എംകോം, പിജിഡിഐബിഒ എന്നിവയാണു ഡോ. ജോണ്സന് നായങ്കരയെ ഈ നേട്ടത്തിനു അര്‍ഹനാക്കിയത്. കൂടാതെ 2014 ല്‍ ഓണററി പിഎച്ച്ഡിയും നേടിയിട്ടുണ്ട്. 2011 ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ വ്യത്യസ്തങ്ങളായ മെഴുകുതിരികള്‍ ശേഖരിച്ചതിനു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്, ലിംക വേള്‍ഡ് റെക്കോര്‍ഡ്, എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് തുടങ്ങി 11 അന്തര്‍ദേശിയ ദേശീയ അംഗീകാരങ്ങള്‍ ജോണ്‍സനു ലഭിച്ചിട്ടുണ്ട്. മാപ്രാണം നായങ്കര ദേവസിയുടെയും ത്രേസ്യയുടെയും മകനാണ്.