അണുകുടുംബങ്ങള്‍ വര്‍ധിച്ചപ്പോള്‍ പാലിയേറ്റീവ് കെയറുകളുടെ പ്രാധാന്യം വര്‍ധിച്ചു-കളക്ടര്‍ എസ്. ഷാനവാസ്
ഇരിങ്ങാലക്കുട: കൂട്ടുകുടുംബങ്ങള്‍ ഇല്ലാതാവുകയും അണുകുടുംബങ്ങള്‍ ഉണ്ടാകുകയും ബന്ധങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തപ്പോള്‍ പാലിയേറ്റീവ് കെയറുകളുടെ പ്രാധാന്യം വര്‍ധിച്ചുവെന്ന് കളക്ടര്‍ എസ്.ഷാനവാസ്. ഇരിങ്ങാലക്കുടയില്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസ് ട്രസ്റ്റ് കേന്ദ്രമന്ദിരവും പാലിയേറ്റീവ് കെയര്‍ സെന്ററും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് നന്നായി ജീവിക്കുാന് സാധിക്കുമെങ്കിലും പലപ്പോഴും നല്ല രീതിയില്‍ മരണം നേടാന്‍ സാധിക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളുടെ ആവശ്യകത നാം മനസിലാക്കുക. ആശുപത്രികളില്‍ നല്ല ജീവിതത്തിന് പ്രാധാന്യം നല്കുമ്പോള് നല്ല മരണം സമ്മാനിക്കാനാണ് ഇത്തരം കേന്ദ്രങ്ങള്‍ സഹായകരമാകുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്ക്കുന്ന ഇരിങ്ങാലക്കുട രൂപതയുടെ പ്രവര്‍ത്തനങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കെഎസ്ഇ ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടറും ഐടിയു ബാങ്ക് ചെയര്‍മാനുമായ എം. പി. ജാക്സണ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ഹൃദയ പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ സ്വാഗതവും ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി നന്ദിയും പറഞ്ഞു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, കത്തീഡ്രല്‍ ട്രസ്റ്റി ജിയോ പോള്‍ തട്ടില്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ആര് സ്റ്റാന്‍ലി, വാര്‍ഡ് കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു ഫാ. ഡിബിന്‍ ഐനിക്കല്‍, ഫാ. വിമല്‍ പേങ്ങിപറമ്പില്‍, ഫാ. ടോം വടക്കന്‍, ഫാ. ഫ്രാങ്കോ പറപ്പുള്ളി, ഫാ. റീസ് വടാശ്ശേരി, ഫാ. ആല്ബിന് പുന്നേലിപ്പറമ്പില്, ഫാ. സ്റ്റേണ് കൊടിയന്‍ എന്നിവര്‍ ഉദ്ഘാടന പരിപാടികള്‍ക്ക് നേതൃത്വം നല്കി.