കൊറ്റനെല്ലൂര്‍ കുറുപ്പംപടി-വൈക്കിലിച്ചിറ റോഡ് തകര്‍ന്ന നിലയില്‍

കൊറ്റനെല്ലൂര്‍: കുറുപ്പംപടി-വൈക്കിലിച്ചിറ റോഡ് തകര്‍ന്ന നിലയില്‍. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതാണു റോഡ് പൊട്ടിപൊളിഞ്ഞു ശോചനീയാവസ്ഥയില്‍ കിടക്കുവാന് കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത നിലയിലായ അവസ്ഥയിലാണ് റോഡ്. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ട അധികാരികള്‍ ഇടപെട്ട് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടിയുണ്ടാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.