മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി എഐവൈഎഫ് ‘രക്തസാക്ഷ്യം ഗാന്ധി സ്മൃതി’ നടത്തി

ഇരിങ്ങാലക്കുട: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധി രക്തസാക്ഷി ദിനത്തില്‍ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ‘രക്തസാക്ഷ്യം ഗാന്ധി സ്മൃതി’ നടത്തി. കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഊട്ടുന്ന കര്‍ഷകരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന കര്‍ഷകമാരണ നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം ചെയ്യുന്ന കര്‍ഷകരോടൊപ്പം സമരാവസാനം വരെ ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ നിലകൊള്ളുമെന്നും, യുവജനസംഘടനയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ മുന്‍നിരയില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ടി.വി. വിബിന്, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, മണ്ഡലം അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കര്‍, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.