കൗൺസിലർ രാജി വച്ചതോ, അതോ പുറത്താക്കിയതോ?തെരഞ്ഞെടുപ്പു വേളയില്‍ രാഷ്ട്രീയ അട്ടിമറിക്കു സാധ്യത
ബിജെപി കൗൺസിലർ രാജി വച്ചതോ, അതോ പുറത്താകിയതോ?പാർട്ടി വിട്ടത് തെരഞ്ഞെടുപ്പു വേളയില്‍ രാഷ്ട്രീയ അട്ടിമറിക്കു സാധ്യത
നഗരസഭ ഒമ്പതാം വാര്‍ഡി (നമ്പ്യാങ്കാവ് ക്ഷേത്രം) ല്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ബിജെപി കൗണ്‍സിലര്‍ രമേശ് വാര്യര്‍ പാര്‍ട്ടിയില്‍ നിന്നു രാജി വെച്ചതോ അതോ പുറത്താക്കിയതോ?….. ഇതാണ്തു ഇപ്പോഴത്തെ ഇരിങ്ങാലക്കുടയിലെ ഇപ്പോഴത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍………..പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശയങ്ങളോടു പൊരുത്തപ്പെടാന്‍ കഴിയാത്തതു കൊണ്ടാണു രാജിയെന്നു രമേശ് വാര്യര്‍ വ്യക്തമാക്കിയപ്പോള്‍ 12 മാസങ്ങള്‍ക്കു മുമ്പേ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബിജെപി നേതൃത്വം വ്യക്തമാക്കി. വാര്‍ഡിലെ ബൂത്ത് കമ്മിറ്റിയുമായുള്ള അഭിപ്രായ ഭിന്നതകളാണു പാര്‍ട്ടിയില്‍ നിന്നുള്ള രാജിയില്‍ കലാശിച്ചതെന്നും സൂചനയുണ്ട്. ഏറെ നാളായി രമേശ് വാര്യര്‍ ബിജെപി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായി പൊതുരംഗത്ത് തുടരുമെന്നും എന്നാല്‍ ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രമേശ് വാരിയരെ 12 മാസങ്ങള്‍ക്കു മുമ്പു തന്നെ പുറത്താക്കിയിരുന്നുവെന്നാണു ബിജെപി നേതൃത്വം പറയുന്നത്.
2015 ല്‍ നഗരസഭ ഭരണ സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം രമേശ് വാര്യര്‍ക്കെതിരെ നിരവധി പരാതികള്‍ വരികയും മെമ്മോ നല്‍കുകയും പരാതികള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശാസിക്കുകയും ചെയ്തിരുന്നു. നമ്പ്യാങ്കാവ് വാര്‍ഡിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി തന്നെ രമേശ് വാര്യര്‍ ക്കെതിരെ പരാതിയുമായി വരികയും പാര്‍ട്ടി നിയോഗിച്ച മൂന്നംഗകമ്മിറ്റിക്കു ആരോപണങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നതായി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പത്രക്കുറിപ്പില്‍ അറിയിച്ചു. രമേശ് വാര്യര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയുമായാണു ഇനി സഹകരിച്ചു മുന്നോട്ടു പോകുകയെന്നു ഇതു വരെയും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇടതു പക്ഷവുമായുള്ള സഹകരണം തള്ളികളയാനാകുന്നില്ല. കഴിഞ്ഞ തവണ 16 വോട്ടുകള്‍ക്കു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തള്ളിയാണു രമേശ് വാര്യര്‍ വിജയിച്ചത്. 2010 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു രണ്ടു പേരാണു വിജയിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ തവണ രമേശ് വാരിയരടക്കം മൂന്നു പേരാണു വിജയിച്ചത്. അതു ഇത്തവണ സാധ്യമാകുമോ എന്ന സംശയത്തിലാണു ബിജെപി. രമേശ് വാര്യരുടെ രാജി പ്രഖ്യാപനം കുഴിക്കാട്ടുക്കോണം പ്രദേശത്തെ വാര്‍ഡുകളില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്ഷീണം വരുത്തും എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിനെ തടയിടുന്നതിനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്.