പ്രതിസന്ധികളെ സാധ്യതകളാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം- അശോകന് ചെരുവില്‍
ഇരിങ്ങാലക്കുട: കോവിഡ് 19 എന്ന മനുഷ്യചരിത്രത്തിലെ മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നു അശോകന് ചെരുവില്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയിലെ മികച്ച വിദ്യാര്ഥിപ്രതിഭക്കു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏര്‍പ്പെടുത്തിയ ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളജ് വിദ്യാര്‍ഥിനി ആന്‍ നീഹ ബെന്നിയാണ് പുരസ്കാരത്തിനു അര്‍ഹയായത്. വിവിരസാങ്കേതിക വിദ്യ മുന്നേ ലഭ്യമായിരുന്നെങ്കിലും അതിന്റെ വിപുല സാധ്യതകള്‍ ഉന്നതവിദ്യാഭ്യാസരംഗത്തുപോലും വ്യാപകമായി പ്രയോഗിക്കപ്പെട്ടത് കോവിഡ് കാലത്താണ്. സാങ്കേതിക വിദ്യ എല്ലാവര്ക്കും ലഭ്യമാക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒരുപോലെ കൈകോര്‍ത്തത് പുതിയൊരു അനുഭവമായി. ലോകത്തെ ഏറ്റവും മികച്ച വിവരങ്ങള്‍ ഇതോടെ നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്കും ലഭ്യമായി എന്നതു ശ്രദ്ധേയമാണ്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, സ്വാശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍, ഡോ. സി.വി. സുധീര്‍, കെ.എസ്. സരിത, ആന്‍ നീഹ ബെന്നി എന്നിവര്‍ പ്രസംഗിച്ചു

16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഫിന്‍ലന്‍ഡിലേക്ക് പഠനവഴി തുറന്ന് സെന്റ് ജോസഫ്സ് കോളജ്; ക്സാംക് സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു
ഉപജില്ലാ ശാസ്ത്രോത്സവം; ഗണിത ശാസ്ത്രമേളയില്‍ ഓവറോള്‍ ഫസ്റ്റ് നേടി ഹോളി ഫാമിലി എല്‍പി സ്കൂള്‍