സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 25 ന്
ഇരിങ്ങാലക്കുട: പിഎല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് പിഎല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ 25 നു രാവിലെ ഒമ്പതു മുതല്‍ ഒരുമണി വരെ നടക്കും. ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറേലി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിക്കും. രജിസ്ട്രേഷനായി 9446540890, 9539343242 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.