നഗരസഭയില്‍ രണ്ട് കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു
നഗരസഭയില്‍ രണ്ട് കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു
കോളനി നിവാസികളില്‍ ആശങ്ക, പ്രതിരോധ നടപടികള്‍ സജീവമാക്കി അധികൃതര്‍
ജനമൈത്രി പോലീസ് ഭക്ഷ്യകിറ്റും കോവിഡ് പ്രതിരോധ ഉല്പന്നങ്ങളും വിതരണം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭയില്‍ രണ്ടു വാര്‍ഡുകളിലാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉള്ളത്. 41-ാം വാര്‍ഡിലെ കരുവന്നൂരിലെ പുറത്താട് കോളനിയിലും 14-ാം വാര്‍ഡിലെ ആസാദ് കോളനിയിലെ ജവഹര്‍ കോളനിയിലുമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഈ രണ്ടു വാര്‍ഡുകളിലും കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് കോളനി നിവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പുറത്താട് കോളനിയില്‍ 83 കുടുംബങ്ങളാണ് ഉള്ളത്.
മിക്ക കുടുംബങ്ങളിലും രോഗബാധിതരോ സമ്പര്‍ക്കം മൂലം നീരീക്ഷണത്തിലുള്ളവരോ ആയിട്ടുണ്ട്. 22 പേരാണു ഈ കോളനിയില്‍ രോഗികളായുള്ളത്. ഇന്നലെ കോളനിയിലേക്കുള്ള വഴി അടച്ചുക്കെട്ടി. ജവഹര്‍ കോളനിയില്‍ 24 വീടുകളിലും രണ്ടു ഫഌറ്റുകളിലുമായി 83 കുടുംബങ്ങളാണു ഉള്ളത്. 28 പേരാണ് ഈ കോളനിയില്‍ രോഗികളായുള്ളത്. ഇതില്‍ 12 പേര് വിവിധ ആശുപത്രികളിലാണു കഴിയുന്നത്. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വിശപ്പുരഹിത ഇരിങ്ങാലക്കുട എന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ ജവഹര്‍ കോളനില് ഭക്ഷണപൊതികള്‍ വിതരണം ചെയ്തു. ജില്ലാ റൂറല്‍ എസ്പി ജി. പൂങ്കുഴലി ഉദ്ഘാടനം നിര്‍വഹിച്ചു. ഡിവൈഎസ്പി ടി.ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ സാമഗ്രികള്‍ ആശാവര്‍ക്കര്‍ പ്രേമക്കു കൈമാറി. ഇരിങ്ങാലക്കുട എസ്ഐ ജിഷില്‍, ആളൂര്‍ എസ്ഐ രഞ്ജിത്ത്, വനിതാ എസ്ഐ സന്ധ്യ ദേവി, വാര്‍ഡ് കൗണ്‍സിലര്‍ ഷെല്ലി വിന്‍സെന്റ് എന്നിവര്‍ നേതൃത്വം നല്കി.