കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സര്‍ജിക്കല്‍ മാസ്കുകള്‍ നല്കി
ഇരിങ്ങാലക്കുട: കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവ. ജനറല്‍ ആശുപത്രിയിലേക്കു 2000 സര്‍ജിക്കല്‍ മാസ്ക്കുകള്‍ നല്കി. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ക്കു കേരള മഹിളാസംഘം പ്രവര്‍ത്തകര്‍ മാസ്കുകള്‍ കൈമാറി. കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ന്, പ്രസിഡന്റ് ശോഭന മനോജ്, വി.കെ. സരിത, കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, ജിഷ ജോബി എന്നിവര്‍ നേതൃത്വം നല്കി.