നിയോജകമണ്ഡലം വഴിയോര കച്ചവട തൊഴിലാളി യൂണിയന് ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലം വഴിയോര കച്ചവട തൊഴിലാളി യൂണിയന് (ഐഎന്‍ടിയുസി) ധര്‍ണ നടത്തി. വഴിയോരക്കച്ചവട തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കച്ചവടം നടത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ നടത്തിയത്. ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് എം.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി.