വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട റീജിയണല്‍ മേധാവി ബീന ഡേവിസ് നിര്‍വഹിച്ചു. ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഹെഡ് സാജന് ജോര്‍ജ്, ഇരിങ്ങാലക്കുട മെയിന്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ സിജി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ജെയ്സണ്‍ കരപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു