മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്ഷന് വേണം-ജോയിന്റ് കൗണ്‍സില്‍
ഇരിങ്ങാലക്കുട: പങ്കാളിത്ത പെന്ഷന് പുനപരിശോധനാ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും പങ്കാളിത്ത പെന്ഷന് പദ്ധതി അവസാനിപ്പിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്ഷന് ഏര്‍പ്പെടുത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ മേഖലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.യു. കബീര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ജെ. ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. എം.കെ. ഉണ്ണി, എ.എം. നൗഷാദ്, ജി. പ്രസീത, എം.കെ. ജിനീഷ്, പി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. മേഖലാ പ്രസിഡന്റിന്റെ ഒഴിവിലേക്കു പി.കെ. ഉണ്ണികൃഷ്ണനും ട്രഷററുടെ ഒഴിവിലേക്കു എന്‍.വി. നന്ദകുമാര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.