നര്‍ച്ചര്‍ പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ‘പ്രകൃതി പരിപോഷണം നമ്മുടെ കടമ’ എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ട് കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നര്‍ച്ചര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹ്യ സേവന സ്ഥാപനമായ സോഷ്യല്‍ ആക്ഷന്‍ ഫോറത്തില്‍ വെച്ച് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണവും നര്‍ച്ചര്‍ പദ്ധതിയെ പറ്റിയുള്ള ഓണ്‍ലൈന്‍ ക്ലാസും ഉണ്ടായിരുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്സായ സിസ്റ്റര്‍ ജെസീന, ജിറ്റോ തോമസ്, സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, സൂപ്രണ്ട് പോളി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.