മുരിയാട് ഗ്രാമപഞ്ചായത്ത് വാഴഗ്രാമം പദ്ധതിക്കു തുടക്കമായി
മുരിയാട്: പഞ്ചായത്തിലെ 100 ദിന കര്‍മ പദ്ധതിയില്‍ 12-ാമത്തെ ഇനമായ വാഴഗ്രാമം പദ്ധതി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. 10000 വാഴ തൈകളാണു മുരിയാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. മുരിയാട് സഹകരണ ബാങ്ക് പരിസരത്തു വെച്ചു നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി. രാഘവന് മാസ്റ്റര്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗമായ തോമസ് തൊകലത്ത്, വാര്‍ഡ് അംഗം ശ്രീജിത്ത് പട്ടത്ത്, ഭരണസമിതി അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, മണി സജയന്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീജ മോഹന്‍, കൃഷി ഓഫീസര്‍ കെ.യു. രാധിക, കൃഷി അസിസ്റ്റന്റ് മായ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ രണ്ടു കേന്ദ്രങ്ങളില്‍ നിന്നാണു വാഴതൈകള്‍ വിതരണം ചെയ്യുന്നത്. മുരിയാട്, ആനന്ദപുരം വില്ലേജില്‍ ഉള്‍പ്പെടുന്നവര്‍ക്കു മുരിയാട് സഹകരണ ബാങ്ക് പരിസരത്തു നിന്നും പുല്ലൂര്‍ വില്ലേജില്‍പ്പെട്ട കര്‍ഷകര്‍ക്കു പുല്ലൂര്‍ സഹകരണ ബാങ്ക് പരിസരത്തു നിന്നുമാണു തൈകള്‍ വിതരണം ചെയ്യുന്നത്.