ഇരിങ്ങാലക്കുടയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്പെഷ്യല്‍ സബ് ജയില്‍ കെട്ടിടം യാഥാര്‍ഥ്യമാകുന്നു
ഇരിങ്ങാലക്കുട: മിനി സിവില്‍ സ്റ്റേഷനു സമീപം ഒരു ഏക്കര്‍ 82 സെന്റ് സ്ഥലത്താണു ആധുനിക സൗകര്യങ്ങളോടുകൂടിയ സ്പെഷ്യല്‍ സബ് ജയില്‍ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. 2014 ലാണു ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. റിമാന്‍ഡ് തടവുകാരും മൂന്നു മാസം ശിക്ഷാ കാലയളവുള്ളവരുമടക്കം 200 അന്തേവാസികളെ പാര്‍പ്പിക്കാനുള്ള സൗകര്യമാണു സ്പെഷ്യല്‍ സബ് ജയിലില്‍ ഉണ്ടാവുക. ചാലക്കുടി, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം എന്നീ മൂന്നു താലൂക്കിന്റെ പരിധിയിലുള്ള 13 പോലീസ് സ്റ്റേഷനിലേയും ഫോറസ്റ്റ്, എക്സൈസ് റേഞ്ചിലുമുള്ള മുഴുവന്‍ കേസിലെയും പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതു ഇവിടേയ്ക്കാണ്. 200 ഓളം അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ് ജയിലിനെ അഡീഷണല്‍ ജില്ലാ ജയിലായി ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഠാണാവില്‍ നിലവിലുള്ള ജയില്‍ കെട്ടിടം സബ് ജയിലായി നിലനിര്‍ത്തുകയോ, ഫ്രീഡം വിഭവങ്ങളുടെ ഫുഡ് പ്രോസസിംഗ് യൂണിറ്റായി നിലനിര്‍ത്തുകയോ വേണമെന്നാണു ജീവനക്കാര്‍ക്കിടയിലെ ശക്തമായ അഭിപ്രായം.
@@ തുടക്കം 1955 ല്‍ ഠാണാവിലെ 17.5 സെന്റ് സ്ഥലത്ത്
ഇരിങ്ങാലക്കുട: ഠാണാവിലുള്ള സബ് ജയില്‍ 1955 ല്‍ സ്ഥാപിതമായാണ് രേഖയിലുള്ളത്. അന്ന് സബ് ജയിലായിട്ടാണു കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചത്. അഞ്ചു സെല്ലുകളും, കിച്ചണ്‍ ബ്ലോക്കും സൂപ്രണ്ട് ഓഫീസുമടക്കം ജയില്‍ സ്ഥിതി ചെയ്യുന്നതു 17.5 സെന്റ് സ്ഥലത്താണ്. 12 അന്തേവാസികളെ പാര്‍പ്പിക്കാനുള്ള സൗകര്യമാണു അന്ന് ഒരുക്കിയിരുന്നത്. പിന്നീട് 35 അന്തേവാസികളെ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്താണു സബ് ജയില്‍ സ്ഥിതി ചെയ്യുന്നത്. വെളളത്തിനു പ്രധാനമായും വാട്ടര്‍ അഥോറിറ്റിയേയാണു ആശ്രയിച്ചിരുന്നത്. അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ വെള്ളത്തിനു കുഴല്‍ക്കിണര്‍ കൂടി സ്ഥാപിക്കുകയുണ്ടായി. 2013 ല്‍ ഈ സബ് ജയിലിനെ സ്പെഷ്യല്‍ സബ് ജയിലായി അപ്ഗ്രേഡ് ചെയ്യുകയും സൂപ്രണ്ട് തസ്തിക ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയായി ഉയര്‍ത്തുകയും ചെയ്തു.
@@ ഉദ്ഘാടനം ജൂലൈ 30 ന്
ഇരിങ്ങാലക്കുട: സ്പെഷ്യല്‍ സബ് ജയില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 30 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. രാവിലെ 11 നു നടക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ടി.എന്‍. പ്രതാപന് എംപി, പ്രഫ. കെ.യു. അരുണന് എംഎല്‍എ, ജയില്‍ വകുപ്പ് മേധാവി ഋഷിരാജ്സിംഗ് ഐപിഎസ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, ജില്ലാ റൂറല്‍ പോലീസ് മേധാവി ആര്. വിശ്വനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു, മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന് എന്നിവര്‍ പങ്കെടുക്കും.
@ പുതിയ സ്പെഷ്യല്‍ സബ് ജയില്‍
- 1.83 ഏക്കറില്‍ രണ്ടു നിലകളിലായി 27,823 ചതുരശ്ര അടി കെട്ടിടം
- താഴത്തെ നിലകളില്‍ ഒമ്പതു സെല്ലുകള്‍
- മുകളില്‍ നാലു സെല്ലുകള്‍
- ഒമ്പതു വലിയ സെല്ലുകള്‍, നാലു സിംഗിള്‍ സെല്ലുകള്‍
- കോണ്‍ഫറന്‍സ് ഹാള്‍
- ലൈബ്രറി
- വെല്‍ഫെയര്‍ ഓഫീസ്
- കോര്‍ട്ട്യാര്‍ഡ്
- ആറു മീറ്റര്‍ ഉയരത്തില്‍ സുരക്ഷാമതില്‍
- സൂപ്രണ്ട് ഓഫീസ്, ഗാര്‍ഡ് ഓഫീസ്,