പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും മദ്യസല്‍ക്കാരം, മഹിളാമോര്‍ച്ചയുടെ കണ്ണുകെട്ടി പ്രതിഷേധം
കാട്ടൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരും ഒരുമിച്ചു നടത്തിയ കള്ള്ഷാപ്പ് സല്‍ക്കാര വിവാദത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക സെക്രട്ടറിയെ സ്ഥലം മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണുകള്‍ മൂടിക്കെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മഹിളാമോര്‍ച്ച കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുമന ഗംഗാധരന് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ബിജെപി ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ അമ്പിളി ജയന് ഉദ്ഘാടനം ചെയ്തു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, കാട്ടൂര്‍ പഞ്ചായത്ത് മെമ്പര്‍ ധനീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കാട്ടൂര്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ആശിഷ ടി. രാജ് സ്വാഗതവും സെക്രട്ടറി സുലത ജനാര്ദ്ദനന് നന്ദിയും രേഖപ്പെടുത്തി

കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി