കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം
കല്പറമ്പ്: ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയല്‍ സ്കൂളിന്റെ എണ്‍പത്തിയൊന്നാം വാര്‍ഷിക ആഘോഷം ടി.എന്‍. പ്രതാപന് എം.പി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഡേവിസ് കുടിയിരിക്കല്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോജോ തൊടുപറമ്പില്‍ ഫോട്ടോ അനാഛാദനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ഹെഡ്മിസ്ട്രസ് എ.ജെ. ജെന്‍സി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, പിടിഎ പ്രസിഡന്റ് പി.ടി. ഉദയന്‍, എംപിടിഎ പ്രസിഡന്റ് സരിത ജോഷി, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിജു ആന്റണി, ജോസ് കുളങ്ങര, സ്മിത തോമസ്, ജിബി ജേക്കബ്, സി.പി. മേഴ്സി, ലീന ആന്റണി ചെതലന്‍, അഞ്ജന ടി. ദാസ്, എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപിക സി.പി. മേഴ്സിക്ക് യാത്രയയപ്പ് നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം