യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍
ഇരിങ്ങാലക്കുട: യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് കടുപ്പശ്ശേരി ഇഞ്ചി പുല്ലുവളപ്പില്‍ വീട്ടില്‍ വിവിഷ് ഭാര്യ നീതു (23)നെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കുവാന്‍ കയറിയ യുവതി ദീര്‍ഘസമയം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ച് നോക്കിയപ്പോള്‍ തറയില്‍ വീണു കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പുല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുകുന്ദപുരം തഹസില്‍ദാര്‍ കെ ശാന്തകുമാരി. ആളൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ എസ് സുബീഷ് എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. യുവതിയുടെ ആന്തരീകാവയവങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം പരിശോധനക്കായി കാക്കനാട്ടുള്ള ലാബിലേക്ക് അയച്ചീട്ടുണ്ട്. കുളിമുറിയില്‍ കാല് വഴുതി വീണപ്പോള്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കരുതുന്നു. സംസ്കാരം നടന്നു. മക്കള്ആദി വിഗ്നേസ് (നാല്) ആദി വിനായക് (രണ്ട്) ആദി മഹാലക്ഷ്മി (ആറുമാസം)

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു