നഗരസഭ വികസന സെമിനാര്‍ നടത്തി, 30 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചു
ഇരിങ്ങാലക്കുട: നഗരസഭ ജനകീയസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ച 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളെ കുറിച്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ വിശദീകരിച്ചു. ആസൂത്രണസമിതി വൈസ് ചെയര്മാന് വി.കെ. ലക്ഷ്മണന്‍നായര്‍ മുഖ്യ അതിഥിയായിരുന്നു. യോഗത്തില്‍ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. സിബിന്, അംബിക പള്ളിപ്പുറത്ത്, ജയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, അല്‍ഫോന്‍സാ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. നഗരസഭാ സെക്രട്ടറി കെ.എം. മുഹമ്മദ് അനസ്, നഗരസഭ പ്ലാനിംഗ് സൂപ്രണ്ട് പി. ദിലേഷ് എന്നിവര്‍ പ്രസംഗിച്ചു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി