വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്സി, ജനറല്‍ വിഭാഗങ്ങളില്‍ നിന്നായി നൂറ്റമ്പതില്പരം വയോജനങ്ങള്‍ക്ക് കട്ടില് വിതരണം നടത്തി. ആദ്യഘട്ടത്തില്‍ 70 പേര്‍ക്കാണ് വിതരണം നടത്തിയത്. വനിത വ്യവസായ കേന്ദ്രത്തില്‍ വച്ച് നടന്ന കട്ടില് വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ രതി ഗോപി, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, നിജി വത്സന്, കെ. വൃന്ദ കുമാരി, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അസിസ്റ്റന്റ്് സെക്രട്ടറി പുഷ്പലത സ്വാഗതവും, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സാ എബ്രഹാം നന്ദിയും പറഞ്ഞു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി