ഇരിങ്ങാലക്കുട ബ്ലോക്ക്തല ഭാഷോത്സവം നടത്തി
ഇരിങ്ങാലക്കുട: ബിആര്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇരിങ്ങാലക്കുട ബ്ലോക്ക്തല ഭാഷോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ടി. കിഷോര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് തലത്തില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കാളികളായി. എഴുത്തുകാരായ പി.എന്‍. സുനില്‍, രാധിക സനോജ്, റെജില ഷെറിന് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. എം.ആര്. സനോജ്, ബിപിസി കെ.ആര്. സത്യപാലന്, രമ്യ തോമസ് എന്നിവര്‍ സംസാരിച്ചു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി