ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്കാരം ചാലക്കുടി നഗരസഭ 20-വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ. ജോജിക്ക്
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൃശൂര്‍ ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിനു ചാലക്കുടി നഗരസഭ 20ാം വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ. ജോജി അര്‍ഹനായി. പൊതുരംഗത്തും ചാലക്കുടി നഗരസഭയിലും പ്രത്യേകിച്ച് വാര്‍ഡിലും നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണു ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിനു അര്‍ഹനായത്. ശില്പവും പതിനായിരം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ചു വര്‍ഷം കൊണ്ടു 21 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ സ്വന്തം വാര്‍ഡില്‍ നടത്തി ശ്രദ്ധേയനായ ജോജി, മാലിന്യ സംസ്കരണം, വിവിധ റോഡുകളുടെ വികസനം, സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം, കനാല്‍ പുറമ്പോക്കിലുള്ളവരെ പുനരധിവസിപ്പിക്കല്, അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടികൊടുത്തും നഗരസഭയില്‍ മാതൃകയായി. സ്വന്തം വാര്‍ഡിലെ പടിഞ്ഞാറേ കുരുശിനു സമീപം കനാല്‍ പുറമ്പോക്കിലെ 13 വീട്ടുകാരെയാണു സ്ഥലവും വീടും നല്കി പുനരധിവസിപ്പിച്ചത്. നഗരസഭ അതിര്‍ത്തിയില്‍ തന്നെ സ്ഥലം വാങ്ങി വീടുവച്ച് നല്‍കിയാണു ഇവരെ പുനരധിവസിപ്പിച്ചത്. സുമനസുകളുടേയും സര്‍ക്കാരിന്റേയും സഹകരണത്തോടെയാണു ഈ പദ്ധതി നടപ്പിലാക്കിയത്. ഇതിനു പുറമെ കണ്ണംമ്പുഴ ക്ഷേത്രത്തിന് സമീപത്തെ ഒരു നിര്‍ധനയായ വിധവയക്കും വീട് നിര്‍മിച്ചു നല്കി. കെഎസ്ആര്‍ടിസി റോഡ്, സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് റോഡ്, ഈസ്റ്റ് സ്കൂള്‍ റോഡ്, പാലസ് ബൈ ലൈന്‍ റോഡ് എന്നിവിടങ്ങളിലേതടക്കമുള്ള റോഡുകള്‍ ടൈല്‍ വിരിച്ച് നവീകരിച്ചു. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്ന ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ ശാസ്ത്രീയമായ രീതിയില്‍ കാന നിര്‍മിച്ച് വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കണ്ടു. ഗവ. എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്: ആറ് കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍
ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന വിരോധം; ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകര്‍ത്തു. അഞ്ച് പ്രതികള്‍ അറസ്റ്റില്‍
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു