മുരിയാട് ഗ്രാമപഞ്ചായത്തില്‍ ലാപ്ടോപ്പ് വിതരണം നടത്തി
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കും, എസ്സി കുടുംബങ്ങളിലെ പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ലാപ്ടോപ്പ് വിതരണം നടത്തി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്, രതി
ഗോപി, ഭരണസമിതി അംഗം തോമസ് തൊകലത്ത്, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി റെജി പോള്‍, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത, ഭരണസമിതി അംഗങ്ങള്‍
തുടങ്ങിയവര്‍ സംസാരിച്ചു. എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് മുപ്പതിലധികം വിദ്യാര്‍ഥികള്‍ക്കാണ് ലാപ്ടോപ്പ് വിതരണം നടത്തിയത്.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു